കണ്ണുർ: വ്യക്തിപരമായി ജീവിതത്തിലെ ഏറ്റവും വലിയ വേദനയുമായാണ് നികേഷ് കുമാർ എന്ന മാധ്യമ പ്രവര്ത്തകന് ഇന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ റിപ്പോര്‍ട്ടര്‍ ചാനലിലൂടെ കേരളത്തെ അറിയിച്ചുകൊണ്ടിരുന്നത്.
എം.വി. രാഘവന്റെ പത്നിയും നികേഷ് കുമാറിന്റെ അമ്മയുമായ സി.വി. ജാനകിയമ്മ (80) കൂവോടുള്ള മകളുടെ വസതിയിൽ വച്ച് ഞായറാഴ്ച രാവിലെ മരണപ്പെട്ടിരുന്നു.
ഇന്ന് പുലച്ചെ വിടപറഞ്ഞ അമ്മയുടെ മരണവാര്‍ത്തയുടെ വേദനകള്‍ പേറിയായിരുന്നു നികേഷ് കുമാർ ഇന്ന് ലൈവിലിരുന്നത്.
കേരളത്തില്‍ പിണറായി സര്‍ക്കാര്‍ ചരിത്ര വിജയത്തോടെ തുടര്‍ ഭരണത്തിലേക്ക് കയറാന്‍ പോകുമ്പോള്‍ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ എത്തിക്കാന്‍ ചാനല്‍ സ്ക്രീനിലുണ്ട് നികേഷ് കുമാര്‍ എന്ന മാധ്യമ പ്രവര്ത്തകന്.
മക്കൾ: എം.വി. ഗിരിജ (റിട്ട. മാനേജർ കണ്ണൂർ അർബൻ ബാങ്ക്), എം.വി. ഗിരീഷ് കുമാർ (പി.ടി.ഐ ), അഡ്വ.എം.വി. രാജേഷ് (ജി.എം,ലീഗൽ, വൊഡാഫോൺ), എം.വി. നികേഷ് കുമാർ (എം.ഡി, റിപ്പോർട്ടർ).
മരുമക്കൾ: പ്രഫ. ഇ. കുഞ്ഞിരാമൻ (ഡയറക്ടർ, എം.വി.ആർ ആയുർവേദ മെഡിക്കൽ കോളജ്), ജ്യോതി ഗിരീഷ് (സഹകരണ പെൻഷൻ ബോർഡ്), അഡ്വ.സുപ്രിയ രാജേഷ് (കേരള ബാങ്ക്, എറണാകുളം), റാണി നികേഷ് (റിപ്പോർട്ടർ). സംസ്കാരം തിങ്കളാഴ്ച രാവിലെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക