ബോളിവുഡ് സിനിമക്കകത്തും പുറത്തും തന്റെ ആശയങ്ങളും ചിന്തകളും തുറന്നടിക്കുന്നു താരമാണ് കങ്കണ റണാവത്. വിവാദങ്ങളുടെ സഹയാത്രിക കൂടിയാണ് കങ്കണ. സമൂഹ മാധ്യമങ്ങളിലൂടെ രാഷ്ട്രീയ-സാമൂഹിക-സിനിമ മേഖകളിലെ വിഷയങ്ങളെ കുറിച്ചെല്ലാം അഭിപ്രായം നടത്തുന്ന കങ്കണയ്ക്ക് വിമർശകരും ഏറെയാണ്. ഇപ്പോഴിതാ വിദ്യാബാലൻ കുറിച്ചുള്ള അഭിപ്രായവുമായി എത്തിയിരിക്കുകയാണ് കങ്കണ. വിദ്യാ ബാലന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ‘ദി ഡേർട്ടി പിക്ചർ’. നടി സില്‍ക്ക് സ്മിതയുടെ ജീവിതകഥ പറഞ്ഞ ചിത്രം തിയേറ്ററുകളിൽ വലിയ വിജയമാണ് സ്വന്തമാക്കിയത്.
ഇപ്പോഴിതാ സിൽക്ക് സ്മിതയെ കുറിച്ചും സിനിമയെ കുറിച്ചും ഒപ്പം വിദ്യാ ബാലനെ കുറിച്ചുമെല്ലാം പരാമർശിക്കുകയാണ് കങ്കണ. ഡേർട്ടി പിക്ചർ സിനിമയിൽ ആദ്യം അഭിനയിക്കാൻ വിളിച്ചത് തന്നെയാണെന്നാണ് കങ്കണ പറയുന്നത്. സിനിമ വേണ്ടെന്നു വച്ചതില്‍ വിഷമം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു കങ്കണയുടെ മറുപടി. ഡേർട്ടി പിക്ചർ മികച്ച സിനിമയാണെന്നും വിദ്യാ ബാലന്റെ പ്രകടനം ഭ്രമിപ്പിക്കുന്നതായിരുന്നു എന്നും നടി പറഞ്ഞു. ആ വേഷം താൻ ചെയ്താലും അവരെക്കാൾ നന്നായി തനിയ്ക്ക് ചെയ്യാൻ സാധിക്കുമെന്ന് കരുതുന്നില്ല. കങ്കണ പറയുന്നു.
ഇനി നീ ഉറങ്ങിക്കോ ഫിറോസെ…ഉറക്കം വരില്ലെന്ന് അറിയാം: പരിഹസിച്ച് ജെസ്ല മാടശേരി
മിലന് ലുത്രിയ സംവിധാനം ചെയ്ത ദി ഡേർട്ടി പിക്ചർ ഏക്താ കപൂറും ശോഭാ കപൂറും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. നസറുദ്ദീന്‍ ഷാ, ഇമ്രാന് ഹാഷ്മി, തുഷാര്‍ കപൂര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ വിദ്യക്കൊപ്പം പ്രധാന വേഷങ്ങളില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക