കോവിഡ് രണ്ടാംതരംഗം രാജ്യം മുഴുവൻ രൂക്ഷ സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. ഇക്കാലയളവിൽ ചില നല്ല മനസ്സുകളെയും നമുക്ക് കാണാൻ സാധിക്കും. പ്ലാസ്മയ്ക്കും ഓക്സിജനും കിടക്കകൾക്കും മരുന്നിനുമായി ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്.
യാതൊരു പരിചയവുമില്ലാത്തവരാണ് ഇവിടെ സഹായഹസ്തമാകുകയാണ്. അത്തരത്തിലൊരു സുമനസ്സിന് ഉടമയാണ് പാസ്ക്കൽ സൽഥന എന്നയാൾ
ഭാര്യയുടെ സ്വർണാഭരണങ്ങൾ വിറ്റാണ് പാസ്ക്കൽ കോവിഡ് രോഗികൾക്ക് ഓക്സിജൻ സൗജന്യമായി നൽകാൻ തീരുമാനിച്ചിരിക്കുന്നത്. വൃക്കരോഗത്തെ തുടർന്ന് 5 വർഷമായി പാസ്ക്കലിന്റെ ഭാര്യ ഡയാലിസിസ് ട്രീറ്റ്മെന്റിലാണ്.
ഭാര്യയുടെ അപേക്ഷപ്രകാരമാണ് പാസ്ക്കൽ സ്വർണാഭരണങ്ങൾ വിറ്റ് ഓക്സിജൻ വാങ്ങാൻ പണം കണ്ടെത്താൻ തീരുമാനിച്ചത.് ഇപ്പോൾ പാസ്ക്കലിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
എന്റെ ഭാര്യ ഡയാലിസിസ് ചെയ്യുന്ന രോഗിയാണ്. ഓക്സിജൻ സപ്പോർട്ടോടുകൂടിയാണ് ജീവിക്കുന്നത്. അതുകൊണ്ട് തന്നെ ഞങ്ങളുടെ പക്കൽ എപ്പോഴും ഒരു ഓക്സിജൻ സിലിണ്ടർ കാണും.
അവളുടെ ആഭരണങ്ങൾ വിറ്റ് 80,000 രൂപ കിട്ടി. അതുവച്ചാണ് ഈ സേവനം തുടങ്ങിയത്. പാസ്ക്കൽ പറയുന്നു. നിരവധിപ്പേരാണ് പാസ്ക്കലിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക