തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗിയുടെ മൃതദേഹം കാണാനില്ലെന്ന് പരാതി. നെയ്യാറ്റിന്‍കര സ്വദേശി പ്രസാദിന്റെ മൃതദേഹമാണ് കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയത്. ഇന്‍ക്വസ്റ്റിന് പൊലീസുമായെത്തിയപ്പോള്‍ മോര്‍ച്ചറിയില്‍ മൃതദേഹമില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. പരാതി അന്വേഷിക്കുമെന്ന് മെഡി.കോളജ് ആശുപത്രി അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക