മമ്മൂട്ടിയിൽ ഇഷ്ടപ്പെട്ടതും ഇഷ്ടപ്പെടാത്തതുമായ കാര്യങ്ങൾ എന്തെന്ന് വെളിപ്പെടുത്തി നടൻ സുധീഷ്.
‘ഇഷ്ടപ്പട്ടത് ഒരുപാടുണ്ട്. അദ്ദേഹത്തിന്റെ അഭിനയം വളരെ ഇഷ്ട്ടമാണ്. ഇഷ്ടപ്പെടാത്തത് അദ്ദേഹം എന്നെ എല്ലാ പടത്തിലും വിളിക്കുന്നില്ല.. അത് കൊണ്ട് ഇഷ്ടമല്ല’, എന്ന രസകരമായ മറുപടി നൽകി.
1984-ൽ ആശംസകളോടെ എന്ന സിനിമയിലൂടെ ബാലതാരമായി എത്തിയ നടനാണ് സുധീഷ്. തുടർന്ന് 1989-ൽ റിലീസ് ചെയ്ത മമ്മൂട്ടിനായകനായ മുദ്ര എന്ന സിനിമയിലെ കഥാപാത്രം ശ്രദ്ധ നേടി. 1991-ൽ റിലീസ് ചെയ്ത വേനൽ കിനാവുകൾ എന്ന സിനിമയിലെ നായകവേഷം സുധീഷിന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക