തിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതരമായ കൊവിഡ് സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ഇബിയും കുടിവെളള പിരുവും രണ്ട് മാസത്തേക്ക് നീട്ടി വയ്ക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ബാങ്കുകൾ റിക്കവറിക്ക് വേണ്ടിയുളള നടപടി നിർത്തിവയ്ക്കാനും സർക്കാർ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇപ്പോൾ ഓക്സിജൻ ക്ഷാമം വലുതായില്ല, സംഭരിക്കുന്ന ഓക്സിജന്റെ അളവ് ജില്ലാതല സമിതി സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആവശ്യമായത്ര ഓക്സിജൻ ലഭ്യത ഉറപ്പാക്കണം എന്നാൽ ആവശ്യത്തിലധികം ഓക്സിജൻ സംഭരിച്ച് വയ്ക്കരുത്.
മതിയായ ഓക്സിജൻ സംഭരിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.മെഡിക്കൽ വിദ്യാർത്ഥികളെ മെഡിക്കൽ റാപ്പിഡ് റെസ്പോണ്ട്സ് ടീമിൽ ഉൾപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക