കണ്ണൂർ: കോൺഗ്രസ് എം.എൽ.എ പി.ടി തോമസിനെതിരെ മുതിർന്ന സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം പി.കെ ശ്രീമതി വക്കീൽ നോട്ടീസയച്ചു.
സംസ്ഥാനത്ത് കൃത്രിമ ഓക്സിജൻ ക്ഷാമം സൃഷ്ടിക്കാൻ മുൻ ആരോഗ്യമന്ത്രി പി.കെ ശ്രീമതിയുടെ ബന്ധുവിൻറെ ഉടമസ്ഥതയിലുള്ള സ്ഥാപനം ശ്രമിക്കുന്നുവെന്ന പി.ടി തോമസിന്റെ പ്രസ്താവനക്കെതിരെയാണ് നോട്ടീസ്.
ഇത് പച്ചക്കള്ളമാണെന്നും തൻറെ ബന്ധുക്കൾക്ക് മെഡിക്കൽ ഷോപ്പ് പോലുമില്ലെന്നും ശ്രീമതി നോട്ടിസിൽ പറഞ്ഞു. അപകീർത്തികരമായ പരാമർശം പിൻവലിച്ച് മാപ്പുപറയുകയും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുകയും വേണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക