ബോളിവുഡ് സിനിമാ എഡിറ്റർ അജയ് ശർമ അന്തരിച്ചു. ദില്ലിയിലെ രാജീവ് ഗാന്ധി സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
കൊവിഡ് ബാധയെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. കൊവിഡ് രൂക്ഷമായി കഴിഞ്ഞ രണ്ടാഴ്ച അജയ് ശർമ തീവ്രപരിചരണ വിഭാഗത്തിൽ ആയിരുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
നിരവധി ശ്രദ്ധേയമായ ബോളിവുഡ് സിനിമകളുടെ എഡിറ്ററായിരുന്നു അജയ് ശർമ. ലുഡോ, ജഗ്ഗാ ജാസൂസ്,കാർവാൻ, ഇന്ദൂ കി ജവാനി, പ്യാർ കാ പഞ്ച്നമ 2, തും മിലേ തുടങ്ങി നിരവധി സിനിമകളുടെ
എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക