ഗോകുൽ സുരേഷ് നായകനാകുന്ന പുതിയ ചിത്രം അമ്പലമുക്കിലെ വിശേഷങ്ങളുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ടൊവീനോ തോമസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ഗോകുലിന് പുറമെ ലാലും ഗണപതിയും ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഗോകുൽ സുരേഷ് നായകനാകുന്ന പുതിയ ചിത്രം അമ്പലമുക്കിലെ വിശേഷങ്ങളുടെ പോസ്റ്റർ പങ്കുവെക്കുന്നു. ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഷർട്ടും മുണ്ടും ധരിച്ച് നാടൻ ലുക്കിൽ തന്റെ മൊബൈലിൽ ചിത്രം പകർത്തുന്ന ഗോകുലാണ് പോസ്റ്ററിൽ ഉള്ളത്.
ജയറാം കൈലാസാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സ്ക്രിപ്റ്റ് ഉമേഷ് കൃഷ്ണൻ. ഷെഹീന്‍ സിദ്ദിഖ്, ധര്മ്മജന്,ബിജുകുട്ടന്, സുധീര്‍ കരമന,മേജര്‍ രവി,മനോജ് ഗിന്നസ്സ്, ഹരികൃഷ്ണന്,മുരളി ചന്ദ്, ഷാജു ശ്രീധര്‍,നോബി, ഉല്ലാസ് പന്തലം,അസീസ് വോഡാഫോണ്‍,സുനില്‍ സുഖദ,അനീഷ് ജി മേനോന്, കൂട്ടിയ്ക്കല്‍ ജയചന്ദ്രന്,ഇഷ്നി, മറീന മൈക്കിള്‍,സോനാ നായര്‍, ശ്രേയാണി, ബിനോയ് ആന്റണി, വനിത കൃഷ്ണചന്ദ്രന്, സുജാത മഠത്തില്‍, അശ്വനി, സൂര്യ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക