കോണ്‍ഗ്രസില്‍ സമ്പൂര്‍ണ പുനസംഘടനയ്ക്ക് കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ തീരുമാനം. പുനസംഘടന സമയത്ത് നേതൃത്വവും മാറും. അഴിച്ചു പണിക്ക് വിശദമായ മാര്‍ഗരേഖ തയാറാക്കാനും തീരുമാനമായി.
ഇതിനായി ലോക്ഡൗണിന് ശേഷം രണ്ടു ദിവസം നീളുന്ന രാഷ്ട്രീയ കാര്യസമിതി ചേരും. സമൂഹ മാധ്യമങ്ങളില്‍ പാര്‍ട്ടിയെ ആക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്.
അതേസമയം, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദി താന്‍ മാത്രമാണെന്ന് വരുത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും തോല്‍വിയില്‍ എല്ലാവര്ക്കും പങ്കുണ്ടെന്നുമാണ് യോഗത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന് പ്രതികരിച്ചത്.
എന്നാല്‍ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനെന്ന നിലയില്‍ ഉത്തരവാദിത്വം തനിക്കാണെന്നും അത് ഏറ്റെടുക്കുന്നെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അതേസമയം, പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ച് മറ്റുള്ളവര്‍ക്ക് ചിരിക്കാന്‍ വകയുണ്ടാക്കരുതെന്നാണ് രമേശ് കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ യോഗത്തില്‍ ചെന്നിത്തല പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക