കൊച്ചി ആർടി പിസിആർ നിരക്ക് 500 രൂപയാക്കിയ സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ലാബ് ഉടമകളുടെ ആവശ്യം ഹൈക്കോടതി തള്ളി. പരിശോധനയ്ക്ക് ചെലവ് 135രൂപ മുതൽ 245രൂപ വരെയെന്ന് കോടതി.
മാർക്കറ്റ് സ്റ്റഡി നടത്തിയ ശേഷമാണ് സർക്കാർ നിശ്ചയിച്ചിട്ടുളളത്. കുറഞ്ഞ നിരക്കിൽ പരിശോധന നടത്താൻ വിസമ്മതിക്കുന്ന ലാബുകൾക്കെതിരെ നിയമനടപടി പാടില്ലെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. ഉടമകളുടെ ഹർജി അവധിക്ക് ശേഷം വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക