തിരുവനന്തപുരം: നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി തിരുവനന്തപുരത്ത് ഒരാൾ അറസ്റ്റിൽ.
വിളവൂർക്കൽ സ്കൂളിന് സമീപത്ത് നിന്നാണ് കാറിൽ ചാക്കുകളിലാക്കിയ ഹാൻസ്, കൂൾ, ശംബു എന്നിവ പിടിച്ചെടുത്തത്.സംഭവവുമായി ബന്ധപ്പെട്ട് നേമം ഇടയ്ക്കോട് സ്വദേശി എം.ഷംസുദ്ദീനെ (55) കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യലിൽ കളിയിക്കാവിളയിൽ നിന്ന് മൊത്തവ്യാപാരത്തിനായി വാങ്ങിയതാണെന്നും ആവശ്യക്കാർക്ക് ജില്ലയിലെ വിവിധ കടകളിൽ കൊടുക്കുന്നുണ്ടെന്നും പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
എസ്ഐ രാജേന്ദ്രൻറെ നേതൃത്വത്തിൽ എഎസ്ഐ നജീബ്, അഭിലാഷ്, ജയശങ്കർ എന്നിവരാണ് ഷംസുദ്ദീനെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക