കൊവിഡ് മഹാമാരിയെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ തുടരുന്നതിനിടെ ഉത്തരാഖണ്ഡിലെ ദേവപ്രയാഗിൽ മേഘവിസ്ഫോടനം. റോഡുകൾ ഒലിച്ചുപോയതായും നിരവധി വീടുകളും കെട്ടിടങ്ങൾ തകർന്നതായും അധികൃതർ അറിയിച്ചു.
നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ പ്രദേശവാസികൾക്ക് ജാഗ്രത നിർദ്ദേശം നൽകി. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം ലോക്ക് ഡൗൺ തുടരുന്നതിനാൽ വലിയ ദുരന്തം ഒഴിവാക്കാൻ കഴിഞ്ഞെന്ന് ഉന്നദ്ധവൃത്തങ്ങൾ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക