SBIയിൽ ക്ലറിക്കല്‍ കേഡറില്‍ 5121 ജൂനിയര്‍ അസോസിയേറ്റ്സ് (കസ്റ്റമര്‍ സെയില്‍ ആന്‍ഡ് സപ്പോര്‍ട്ട്) ഒഴിവുകൾ. ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് യോഗ്യത. അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന പക്ഷം 16.08.2021-ന് മുന്‍പ് പാസായ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
കേരളത്തില്‍ 119 ഒഴിവുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കണം.
ഓണ്‍ലൈന്‍ പരീക്ഷയുടെയും പ്രാദേശികഭാഷാ പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
പ്രിലിമിനറി പരീക്ഷ ജൂണിലായിരിക്കും നടക്കുക. പ്രായം: 20-28 വയസ്സ്.
750 രൂപയാണ് അപേക്ഷാഫീസ് . എസ്.സി./ എസ്.ടി./ ഭിന്നശേഷി/ വിമുക്തഭടന്മാര് എന്നിവര്‍ക്ക് ഫീസില്ല. ഓണ്‍ലൈനായി ഫീസടയ്ക്കാം. വിശദവിവരങ്ങള്‍ക്ക് www.sbi.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 17.
പ്രതികരിക്കാൻ ഇവിടെ എഴുതുക