തമിഴ് സിനിമാ ലോകത്തിന് ഹാസ്യത്തിന്റെ വ്യത്യസ്ത ഭാവങ്ങൾ പ്രകടമാക്കിയ കോമഡി സാമ്രാട്ട് നെല്ലയ് ശിവ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ മരണം. 35 വർഷം നീണ്ട സിനിമാ ജീവിതത്തിന് 69 വയസിൽ തിരശ്ശീല വീണു. ഹാസ്യനടനെന്ന നിലയിൽ വളരെ സമ്പന്നമായ കരിയറാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. വടിവേലു – നെല്ലയ് ശിവ എന്നിവരുടെ കോമ്പിനേഷൻ സീനുകൾ തിയേറ്ററുകളിൽ എക്കാലവും ചിരിയുണർത്തിയിട്ടുള്ളവയാണ്.
തന്നെ കണ്ട സന്തോഷത്തില്‍ തുള്ളിച്ചാടിയ മലയാളി ആരാധകരെ തിരഞ്ഞ് സണ്ണി ലിയോണി
വെട്രി കൊടി കാറ്റ്, മഹാപ്രഭു, സാമി, അൻബേ ശിവം, തിരുപ്പാച്ചി തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. തിരുനൽവേലിയിലെ പനക്കുടിയിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. 1985ൽ പാണ്ഡ്യരാജൻ സംവിധാനം ചെയ്ത ‘ആൺ പാവം’ എന്ന സിനിമയിലൂടെയാണ് അദ്ദേഹം സിനിമാ ലോകത്തെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക