ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ മുതിര്‍ന്ന ന്യായാധിപരിലൊരാളായ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ഓഫീസിലെ ഒരു ജീവനക്കാരനും രോഗം സ്ഥിരീകരിച്ചു.
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നേതൃത്വത്തിലാണ്. നാളെയായിരുന്നു ഇനി കേസ് പരിഗണിക്കേണ്ടത്. ഇതുള്‍പ്പടെ കേസുകള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.
കഴിഞ്ഞ ഏപ്രില്‍ മാസത്തിലും സുപ്രീംകോടതിയില്‍ നാല് ന്യായാധിപര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക