കൊല്ലം: പുനലൂരില്‍ കോവിഡ് ബാധിതന്റെ സംസ്കാരം കഴിഞ്ഞെത്തിയ സന്നദ്ധപ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു. ഇളമ്ബല്‍ സ്വദേശി അനില്‍ ഭാസ്കര്‍(40) ആണ് മരിച്ചത്.
കോവിഡ് രോഗിയുടെ സംസ്കാര ചടങ്ങുകള്‍ക്കു ശേഷം വീട്ടിലെത്തിയപ്പോഴാണ് കുഴഞ്ഞു വീണത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഇയാള്‍ ദിവസങ്ങളായി കോവിഡ് സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുവരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക