ജനപ്രിയ ഫോണായ ഇന്‍ഫിനിക്സിന്റെ ഹോട്ട് 10 സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചു. മീഡിയടെക് ഹെലിയോ ജി70 എസ്ഒസി, ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പ് എന്നീ സവിശേഷതകളോടെയാണ് സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. ഇന്‍ഫിനിക്സ് എല്ലാ സ്മാര്‍ട്ട്ഫോണുകളും ബജറ്റ്, മിഡ് റേഞ്ച് വിഭാഗത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. സ്മാര്‍ട്ട്ഫോണിന്റെ മുന്‍വശത്ത്, സെല്‍ഫികള്‍ക്കായി 8 മെഗാപിക്സല്‍ സെന്‍സറും 5000 എംഎഎച്ച് ബാറ്ററിയുമാണുള്ളത്.
എവിടെയൊക്കെയോ തളര്‍ന്നുപോകാതെ ഏതൊക്കെയോ ശക്തികള്‍ കാത്തിട്ടുണ്ട്: മഞ്ജുവാര്യര്‍
ഒക്ടാകോര്‍ മീഡിയടെക് ഹെലിയോ ജി70 എസ്ഒസിയാണ് ഡിവൈസിന് കരുത്ത് നല്‍കുന്നത്. 4 ജിബി വരെ റാമുള്ള ഡിവൈസില്‍ ആന്‍ഡ്രോയിഡ് 11 ബേസ്ഡ് എക്സ്ഒഎസ് 7.6 ഒഎസ് ആണുള്ളത്. ഇന്‍ഫിനിക്സ് ഹോട്ട് 10ടിയില്‍ 48 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍, 2 മെഗാപിക്സല്‍ സെക്കന്‍ഡറി സെന്‍സര്‍, എഐ ലെന്‍സ് എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ബ്ലാക്ക്, ഹാര്‍ട്ട് ഓഫ് ഓഷ്യന്‍, മൊറാണ്ടി ഗ്രീന്‍, പര്‍പ്പിള്‍ എന്നീ കളര്‍ ഓപ്ഷനുകളില്‍ ഈ ഡിവൈസ് ലഭ്യമാകും. എന്നാൽ, ഇന്ത്യയിലും മറ്റ് വിപണികളിലും സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തിക്കുന്ന കാര്യം ഇന്‍ഫിനിക്സ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
അല്ലു അർജുനൊപ്പം മലയാളികളുടെ ഫഹദും…, പുഷ്പ എത്തുന്നത് രണ്ട് ഭാഗങ്ങളിലായി
പ്രതികരിക്കാൻ ഇവിടെ എഴുതുക