ഇംഫാല്‍: മണിപ്പൂര്‍ ബി.ജെ.പി പ്രസിഡന്റ് എസ്. തികേന്ദ്ര സിങ് കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിതനായ അദ്ദേഹം ഇംഫാലിലെ ഷിജ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
1994 ലാണ് തികേന്ദ്ര സിങ് ബി.ജെ.പിയില്‍ ചേര്‍ന്നത്. 2006 മുതല്‍ 2009 വരെ സംസ്ഥാന ബി.ജെ.പിയുടെ ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു. ഇംഫാലിലെ മഹാരാജ ബോധചന്ദ്ര കോളേജില്‍ അസോസിയേറ്റ് പ്രൊഫസറായിരുന്ന അദ്ദേഹം ജോലിയില്‍ നിന്ന് സ്വമേധയാ വിരമിക്കുകയായിരുന്നു.
തികേന്ദ്ര സിങ്ങിന്റെ മരണത്തില്‍ ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദ അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക