കണ്ണൂർ :പഴശ്ശി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ഡാമിന്റെ ഷട്ടറുകള്‍ വെള്ളിയാഴ്ച (മെയ് 16) ഭാഗികമായി തുറന്നു. ഉച്ചയ്ക്ക് 12 മണിയോടെ 16 ഷട്ടറുകളില്‍ നാലെണ്ണം രണ്ട് സെന്റീമീറ്ററും വൈകിട്ട് നാലു മണിയോടെ 13 എണ്ണം 20 സെന്റീമീറ്ററും അഞ്ചു മണിയോടെ 35 സെന്റീമീറ്ററുമാണ് തുറന്നത്.
അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ദുരന്ത നിവാരണ നിയമ പ്രകാരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അണക്കെട്ട് ഭാഗികമായി തുറന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക