തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ അംഗങ്ങളെ കുറിച്ച് അഭ്യുഹങ്ങൾ പരക്കുന്നതിനിടെ മലയാള മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച് എഴുത്തുകാരൻ എൻ. എസ് മാധവൻ. ശൈലജ ടീച്ചർ മന്ത്രിസഭയിലുണ്ടാവില്ലെന്ന റിപ്പോർട്ടുൾക്കെതിരെയാണ് എൻ എസ് മാധവൻ രൂക്ഷ വിമർശനം ഉന്നയിച്ചത്. ”Shailaja teacher will be dropped. Latest Rumohr mongering by Malayalam media. ഇവന്മാർക്ക് വേറെ പണിയൊന്നുമില്ലെ? വെറുപ്പിക്കൽസ്,” എന്നാണ് എൻ. എസ് മാധവൻ പറഞ്ഞത്.
മന്ത്രിസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെ എല്ലാവരും പുതുമുഖങ്ങളായിരിക്കുമെന്ന വാർത്ത ചില മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ആദ്യ പിണറായി സർക്കാരിൽ ആരോഗ്യമന്ത്രിയെന്ന നിലയിൽ തിളങ്ങിയ ശൈലജ ടീച്ചറെയും ഒഴിവാക്കുമെന്ന് വാർത്തയിൽ പറഞ്ഞിരുന്നു. കെ കെ ശൈലജയെ ഒഴിവാക്കാൻ ഒരു മുതിർന്ന നേതാവ് കരുക്കൾ നീക്കുന്നതായും വാർത്തയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മാധ്യമങ്ങൾക്കെതിരെ പരിഹാസവുമായി എൻ എസ് മാധവൻ രംഗത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക