പയ്യന്നൂർ: കാങ്കോൽ ജുമാ മസ്ജിദ് സമീപത്തെ മാടമ്പില്ലത്ത് സൈനബ വീട് തകർന്ന ഞെട്ടലിൽ നിന്ന് ഇനിയും മുക്തമായിട്ടില്ല. മക്കളുമൊന്നിച്ച് ഉച്ചഭക്ഷണം കഴിച്ച് എല്ലാവരും അടുത്തുള്ള ഉമ്മയുടെ വീട്ടിലേക്ക് പോകുമ്പോഴാണ് വീടിന്റെ മേൽക്കൂര പൂർണമായും നിലംപൊത്തിയത്.
നിമിഷങ്ങൾ കൊണ്ടുതന്നെ മേൽക്കൂര തകർന്നടിഞ്ഞിരുന്നു. ചെറിയ മഴ ഉണ്ടായിരുന്ന സമയത്താണ് സൈനബയും മക്കളും പുറത്തേക്കിറങ്ങിയത്.
മഴ മാറിയിട്ട് പോകാമെന്ന് കരുതി അൽപ നേരം സൈനബ വീട്ടിനകത്ത് തന്നെ ഉണ്ടായിരുന്നു. ഒരു ഉൾവിളി പോലെയാണ് ഇറങ്ങിപ്പോയതെന്ന് അവർ പറയുന്നു.
പഞ്ചായത്ത് പ്രസിഡന്റ് എം.വി.സുനിൽ കുമാർ, അംഗങ്ങളായ സുരേഷ് ബാബു, പി.എം.വത്സല, ബാബു കുര്യാക്കോസ്, സിപിഎം ലോക്കൽ സെക്രട്ടറി യു.വി.ശശീന്ദ്രൻ, പി.വി.ചന്ദ്രൻ, എം.വി.ഗോവിന്ദരാജ് തുടങ്ങിയവർ സന്ദർശിച്ചു. ഈ കുടുംബത്തിന് വീട് പുനർ നിർമിക്കുക എന്നത് വലിയൊരു കടമ്പയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക