എവിടെ നിന്ന് ചാടിയാലും നാലുകാലില്‍ വന്നു വീഴുന്നവരാണ് എന്ന് ചിലരെ കുറിച്ച് തമാശയ്ക്ക് പറയുന്നത് പതിവാണ്. പൂച്ചയെ ഉദ്ദേശിച്ചാണ് ഈ വാചകം തന്നെ. ചിലരെ പൂച്ചയുടെ ജന്മമായി ഉപമിക്കുന്നവരും നമ്മുടെ ഇടയിലുണ്ട്.
ഏതുപ്രതിസന്ധിയില് നിന്നും കരകയറുന്നവരെയാണ് ഈ രീതിയില്‍ വിശേഷിപ്പിക്കാറ്. ഇപ്പോള്‍ തീ ആളിക്കത്തുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ഒരു പോറലുപോലും ഏല്ക്കാതെ നടന്നുപോകുന്ന പൂച്ചയുടെ വീഡിയോയാണ് വൈറലാകുന്നത്.
സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. അമേരിക്കയിലെ ചിക്കാഗോയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. തീ ആളിക്കത്തുന്ന കെട്ടിടത്തിന്റെ അഞ്ചാമത്തെ നിലയില്‍ നിന്നാണ് പൂച്ച താഴേക്ക് ചാടിയത്.
Eight lives to go…
A cat leaping from the 5th floor of a burning apartment and walking away unscathed.
🎥:In the clip pic.twitter.com/QIWJ7hJvet— Susanta Nanda (@susantananda3) May 15, 2021
ഒരു പോറലുപോലും ഏല്ക്കാതെ പൂച്ച നടന്നുപോകുന്നതാണ് വീഡിയോയുടെ അവസാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക