തനിക്ക് കൊവിഡ് ഭേദമായെന്ന് അറിയിച്ച് നടി കങ്കണ റണാവത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഈ വിവിരം അറിയിച്ചത്. താന്‍ എങ്ങിനെയാണ് കൊവിഡിനെ തുരത്തിയതെന്ന് പറയാന്‍ ആഗ്രഹമുണ്ട്.
എന്നാല്‍ കൊവിഡ് ഫാന്‍സ് ക്ലബിനെ വെറുപ്പിക്കരുതെന്നാണ് തനിക്ക് കിട്ടിയ നിര്‍ദ്ദേശമെന്നും കങ്കണ സ്റ്റോറിയില്‍ പറയുന്നു.
കൊറോണ വൈറസിനോട് ബഹുമാനമില്ലാതെ പെരുമാറിയാല്‍ പ്രശ്നമാണ്. അത് ബാധിക്കുന്ന ചിലര്‍ സമൂഹത്തിലുണ്ട്. അതിനാല്‍ താന്‍ കൂടുതലൊന്നും പറയുന്നില്ല. പ്രാര്‍ത്ഥിക്കുകയും സ്നേഹസന്ദേശം അയക്കുകയും ചെയ്തവര്‍ക്ക് താരം നന്ദി അറിയിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക