തിരുവനന്തപുരം: ശൈലജ ടീച്ചര്‍ക്ക് മന്ത്രിപദം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നിരവധി പേരാണ്സോഷ്യല് മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. #bringbackshailajateacher #bringourshailajateacherback എന്നീ ഹാഷ്ടാഗുകളോടെ സെലിബ്രിറ്റികളും രംഗത്തുണ്ട്.
റിമ കല്ലിങ്കലിന്റെ വാക്കുകള്‍ –
പെണ്ണിനെന്താ കുഴപ്പം..? റെക്കോര്‍ഡ് ഭൂരിപുക്ഷത്തോടെയുള്ള വിജയവും 5 വര്‍ഷത്തെ ലോകോത്തര ഭരണമികവിനും ഇല്ലാത്ത സ്ഥാനം സിപിഎമ്മില്‍ പിന്നെ എന്തിനാണുള്ളത്? പാര്‍ട്ടിയുടെ ജനകീയ മുഖമായതിന്, കഠിനാധ്വാനത്തിന് കെ.കെ ശൈലജ ടീച്ചറിന് ഇത് അനിവാര്യമാണ്’.
ശൈലജ ടീച്ചറെ തിരിച്ചുകൊണ്ടു വരിക എന്ന ഹാഷ് ടാഗോടെ ഫേസ്ബുക്കിലാണ് റിമ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. ശൈലജ ടീച്ചറും ഗൗരിയമ്മയും ഒന്നിച്ചുള്ള ചിത്രവും റിമ പോസ്റ്റു ചെയ്തിട്ടുണ്ട്. നടിയും സംവിധായികയുമായ ഗീതു മോഹന്‍ ദാസും ശൈലജ ഗൗരിയമ്മയെ സന്ദര്‍ശിക്കുന്ന ചിത്രം പങ്കുവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക