രണ്ടാം പിണറായി സര്‍ക്കാരില്‍ ശൈലജ ടീച്ചര്‍ക്ക് മന്ത്രി പദമില്ലാത്തതില്‍ വ്യാപക പ്രതിഷേധമുയരുകയാണ്. സമൂഹമാധ്യമത്തില്‍ രാഷ്ട്രീയ, സിനിമ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ മുതല്‍ സാധരണ ജനങ്ങള്‍ വരെ ടീച്ചറെ തിരികെ കൊണ്ട് വരണമെന്ന ക്യാപെയിനിന്റെ ഭാഗമായി കഴിഞ്ഞു.
സംഭവത്തില്‍ നടി കനി കുസൃതിയും വിമര്‍ശനമറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. നാണമില്ലെ സംസ്ഥാന സര്‍ക്കാരിനെന്നാണ് കനി കുസൃതി ഫേസ്ബൂക്കില്‍ കുറിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച കെകെ ശൈലജയെ രണ്ടാം സര്‍ക്കാരില്‍ നിലനിര്‍ത്തുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. എന്നാല്‍ പിണറായി വിജയന് ഒഴികെ മന്ത്രി സഭയില്‍ എല്ലാവരും പുതുമുഖങ്ങളെന്ന പാര്‍ട്ടി തീരുമാനത്തിന്റെ പുറത്താണ് കെകെ ശൈലജയെ മാറ്റിയത്. 60963 ന്റെ ചരിത്ര ഭൂരിപക്ഷവുമായാണ് മട്ടന്നൂരില്‍ നിന്നും ഇത്തവണ കെക ശൈലജ വിജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക