തിരുവനന്തപുരം: മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സിപിഎം മുഖപത്രം ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായി തെരഞ്ഞെടുത്തു. നിലവിലെ ചീഫ് എഡിറ്ററായ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവ് മന്ത്രിയാകുന്ന സാഹചര്യത്തിലാണ് നിയമനം.
സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും അവധിയെടുത്ത് മാറി നിൽക്കുകയാണെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിലും മന്ത്രിസഭാ രൂപീകരണത്തിലും പിണറായി വിജയനോടൊപ്പം കോടിയേരി സജീവമായി തന്നെയുണ്ടായിരുന്നു.പാർട്ടി നേതൃത്വത്തിലേക്കുള്ള കോടിയേരിയുടെ മടങ്ങി വരവിൻറെ സൂചനയായാണ് ഈ നിയമനത്തെ കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക