വീണ്ടും സമരമുഖത്തേയ്ക്കെത്താൻ തയ്യാറായി പാലക്കാട് വാളയാർ പെൺകുട്ടികളുടെ ‘അമ്മ. തുടർ സമര പ്രഖ്യാപനം നടത്താൻ ഒരുങ്ങുകയാണെന്ന് വാളയാർ സമര സമിതിയാണ് അറിയിച്ചത്. ഇടത് സര്‍ക്കാര്‍ അധികാരമേറ്റതിന്റെ പിറ്റേ ദിവസമായ മെയ് 21ന് തുടര്‍ സമരപ്രഖ്യാപനം നടത്തുമെന്ന് സമര സമിതി അറിയിച്ചു. നാളെയാണ് തുടർഭരണത്തിലേറിയ രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്.
ഒക്ടോബർ – നവംബർ അവസാനത്തോടെ എല്ലാവർക്കും വാക്സിൻ നൽകാൻ ലക്ഷ്യമെന്ന് കർണാടക സർക്കാർ
വാളയാര്‍ അട്ടപ്പളളത്തെ പെണ്‍കുട്ടികളുടെ വീട്ടിൽ വച്ചായിരിക്കും സമര പ്രഖ്യാപനം നടത്തുക. ഇടതു സര്‍ക്കാരിന്റേത് നീതി നിഷേധമാണെന്നും സമരസമിതി കൂട്ടിച്ചേര്‍ത്തു. കേസന്വേഷണം അട്ടിമറിച്ച പോലീസ് ഉദ്യോഗസ്ഥരെ ഇപ്പോഴും സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും ഇവര്‍ക്കെതിരെ നടപടി ഉണ്ടാകുന്നതുവരെ സമരം തുടരാനാണ് തീരുമാനമെന്നും സമര സമിതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക