പൊതുസ്ഥലത്ത് മാസ്ക് വെയ്ക്കാതെ ഡോക്ടർ. ”ഇതൊക്കെ മണ്ടൻ തീരുമാനങ്ങളാണ്’ എന്നു പറഞ്ഞാണ് മാസ്ക് ഇല്ലാതെ ഡോക്ടർ ഷോപ്പിങ്ങ് മാളിലെത്തിയത്.
മാസ്ക് വെയ്ക്കാത്തത് ചൂണ്ടിക്കാട്ടിയ സ്റ്റോർ മാനേജറോട് ഇയാൾ തട്ടിക്കയറുകയും ചെയ്തു. ബെംഗളൂരുവിലാണ് സംഭവം. മാനേജറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡോക്ടർക്കെതിരെ കേസെടുത്തു.
സ്റ്റോർ മാനേജറും ഡോക്ടറും തമ്മിലുള്ള സംഭാഷണം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നിയമം ചൂണ്ടിക്കാണിച്ചിട്ടും ഡോക്ടർ വകവെയ്ക്കാതായപ്പോൾ ഈ മാസ്ക് നിയമം എല്ലാവർക്കും വേണ്ടിയാണെന്നും എന്റെ സ്റ്റാഫിനും കസ്റ്റമേഴ്സിനും ബാധകമാണെന്നും നിങ്ങൾ വിഡ്ഢിത്തം ആണ് കാണിക്കുന്നതെന്നും പറഞ്ഞ് സ്റ്റോർ മാനേജർ ദേഷ്യപ്പെടുന്നത് വിഡിയോയിൽ കാണാം.
താൻ ശാസ്ത്രത്തെ ആണ് പിന്തുടരുന്നതെന്നും ഈ മണ്ടന്‍ സർക്കാരിന്റെ മണ്ടൻ തീരുമാനങ്ങൾ അനുസരിക്കില്ലെന്നുമായിരുന്നു ഡോക്ടറുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക