മാസ്ക് ധരിക്കാത്തതിന്റെ പേരിൽ സ്ത്രീയെ നടുറോഡിലൂടെ വലിച്ചിഴച്ചും മർദിച്ചും പൊലീസുകാർ. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം. മകളുടെ കണ്മുന്പിൽ വെച്ചാണ് അമ്മയെ വലിച്ചിഴച്ചത്. പച്ചക്കറി വാങ്ങാൻ പുറത്തിറങ്ങിയതായിരുന്നു ഇവർ.
പൊലീസുകാർ ഇവരെ മർദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അവശയായി സ്ത്രീ നിലത്തുവീഴുന്നത് വിഡിയോയിൽ കാണാം.
ഇതിനും മുൻപും മധ്യപ്രദേശിൽ സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാസ്ക് ശരിയായ രീതിയിൽ വെയ്ക്കാത്തതിന് പൊലീസുകാർ ഒരാളെ മർദിക്കുന്നതിന്റെ വിഡിയോയും പുറത്തുവന്നിരുന്നു.
सागर में एक महिला की पिटाई का वीडियो वायरल हो रहा है, महिला अपनी बेटी के साथ बाहर निकली थी, मास्क नहीं पहना था बेटी ने भी मुंह पर सिर्फ स्कॉर्फ बांध रखा था। इस बीच पुलिस ने चेकिंग के दौरान गांधी चौक के पास उसे पकड़ लिया @ndtvindia @ndtv @manishndtv @alok_pandey @GargiRawat pic.twitter.com/rKwichtrpd
— Anurag Dwary (@Anurag_Dwary) May 19, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക