തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അഡ്വ.ജനറലായി അഡ്വ. കെ ഗോപാലക്യഷ്ണ കുറിപ്പിനെ നിയമിക്കും. ഡയറക്ടര്‍ ജനറല്‍ പ്രോസിക്യൂഷനായി ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന് അഡ്വ.ടിഎ ഷാജിയും നിയമിതനാകും.
മുന്‍പ് ഇടതു സര്‍ക്കാരിന്റെ കാലത്ത് ഡിജിപി ആയിരുന്നു ഗോപാലക്യഷ്ണ കുറിപ്പ്. മുന്‍ എംപിയും എംഎല്‍എയുമായിരുന്ന കെ.സുരേഷ് കുറിപ്പിന്റെ സഹോദരനാണ്.
ഉടന്‍ ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഇവരുടെ നിയമനത്തിന് അംഗീകാരം നല്‍കിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക