തിരുവനന്തപുരം: തുടര്‍ഭരണം നേടി അധികാരത്തിലേറുന്ന പിണറായി സര്‍ക്കാരിന് അഭിവാദ്യങ്ങള്‍ നേര്‍ന്ന് പിവി അന്‍വര്‍ എംഎല്‍എ.
പിണറായി വിജയന് ഒരു പഞ്ചായത്ത് മെമ്പറെങ്കിലും ആണോയെന്ന് നേരത്തെ ഒരു രാഷ്ട്രീയ നേതാവ് ചോദിച്ചതിനെ പരാമര്‍ശിച്ചുകൊണ്ടാണ് അന്‍വറിന്റെ പ്രതികരണം. അന്ന് അത് ചോദിച്ച നേതാവിമുള്ള മറുപടി കൂടിയാണിത്.
പിവി അന്‍വറിന്റെ പ്രതികരണം-
‘ആരാണീ പിണറായി വിജയന്?
അയാള്‍ ഒരു പഞ്ചായത്ത് മെമ്പറെങ്കിലും ആണോ?
ഞാന്‍ ഈ കേരള സംസ്ഥാനത്തെ ഒരു എം.എല്‍.എയാണ്.’
ആറോ ഏഴോ വര്‍ഷം മുന്‍പ് ഇത് പറഞ്ഞവന് ഇന്ന് ഒരു പഞ്ചായത്ത്മെമ്പര്‍ പോലുമല്ല..
അതേ പിണറായി വിജയന്,നാളെ നമ്മുടെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ പോകുന്നു..
അഭിവാദ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക