ലോകമെമ്ബാടുമുളള മോഹന്‍ലാല്‍ ആരാധകര്‍ തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ അറുപത്തിയൊന്നാം ജന്മദിനത്തിന്റെ ആവേശത്തിലാണ്. മോഹന്‍ലാലിന് ജന്മദിനാശംസ അറിയിച്ചുകൊണ്ടുളള ഫേസ്ബുക്ക് കുറിപ്പുകളും ചിത്രങ്ങളും ഇന്നലെ രാത്രി മുതല്‍ തന്നെ ഫേസ്ബുക്ക് അടക്കമുളള സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരുന്നു. താരത്തിന് ജന്മദിനാശംസയുമായി എത്തിയിരിക്കുകയാണ് സന്തതസഹചാരിയായ ആന്റണി പെരുമ്ബാവൂര്‍.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ജീവന്റേയും ജീവിതത്തിന്റേയും ഭാഗമായ ലാല്‍ സാറിന് ആയൂരാരോഗ്യ സൗഖ്യങ്ങള്‍ നേര്‍ന്ന് കൊണ്ട് ഒരായിരം ജന്മദിനാശംസകള്… ഇനിയും ഒരുപാട് വിസ്മയങ്ങള്‍ സമ്മാനിക്കാന്‍ ലാല്‍ സാറിന് കഴിയട്ടെ എന്ന പ്രാര്‍ഥനയോടെ, എന്റെയും കുടുംബത്തിന്റെയും സ്നേഹാശംസകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക