ജീവിക്കുന്ന ഫോസിലുകൾ എന്ന് ശാസ്ത്ര ലോകം വിശേഷിപ്പിക്കുന്ന ജീവിവർഗങ്ങളിൽ ഉൾപ്പെട്ട സീലകാന്ത് മത്സ്യത്തെ ഇന്ത്യൻ മഹാസമുദ്രത്തിൽ മഡഗാസ്കർ തീരത്തിനു സമീപം വീണ്ടും കണ്ടെത്തി.
കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ജീവിച്ചിരുന്നുവെന്നും പിന്നീട് വംശനാശം സംഭവിച്ചുവെന്നും ശാസ്ത്രലോകം കരുതിയ സീലകാന്ത് മത്സ്യങ്ങളെയാണ് വീണ്ടും കണ്ടെത്തിയിരിക്കുന്നത്.
ദിനോസറുകളുടെ കാലഘട്ടത്തിൽ ജീവിച്ചതിനാൽ ഇവയെ ഡൈനോ ഫിഷ് എന്നും വിളിക്കാറുണ്ട്.
ആറര കോടി വർഷം മുമ്പ് സീലകാന്ത് മത്സ്യങ്ങൾ ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായി എന്നാണ് ശാസ്ത്രലോകം കരുതിയിരുന്നത്. ദിനോസറുകളുടെ വംശത്തെ നശിപ്പിച്ച കാലാവസ്ഥാമാറ്റങ്ങൾ ഈ മത്സ്യങ്ങളെയും നശിപ്പിച്ചിരിക്കാം എന്നായിരുന്നു ഗവേഷകരുടെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക