കൊവിഡ് പശ്ചാത്തലത്തില്‍ മോഹന്‍ലാലിന്റെ ദൃശ്യം ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്തത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് സിനിമ എത്തിയെങ്കിലും മലയാളി പ്രേക്ഷകരിലേക്ക് മുഴുവനും സിനിമയ്ക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. തിയറ്റര്‍ റിലീസ് പ്രതീക്ഷിച്ച നിരവധി പേര്‍ക്ക് സിനിമ കാണാന്‍ സാധിക്കാതെ വന്നു. ഇന്ന് മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ അതിന് പരിഹാരമാവുകയാണ്.
ഇന്ന് രാത്രി ഏഴ് മണിക്ക് ദൃശ്യം മലയാളി പ്രേക്ഷകര്‍ക്കായി ഏഷ്യാനെറ്റില്‍ പ്രീമിയര്‍ ചെയ്യും. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം റിലീസിന് ശേഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഫെബ്രുവരി 19നാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്.
മോഹന്‍ലാലിന്റെ ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിനും, ജീത്തു ജോസഫിന്റെ മികച്ചൊരു ക്രൈം ത്രില്ലറിനും ലോകമെമ്പാടുമുള്ള പ്രേക്ഷരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.
തന്റെ കുടുംബത്തിന്റെ സ്വസ്ഥതക്കും സമാധാനത്തിനും വേണ്ടി ഏതറ്റം വരെയും പോകുന്ന കുടുംബ നാഥന് ആയി , ‘ക്ലാസ്സിക് ക്രിമിനല്‍’ ആയി അനായാസ പ്രകടനമാണ് മോഹന്‍ലാല്‍ കാഴ്ചവെച്ചത്.
മലയാള സിനിമയിലെ ആദ്യ 50 കോടി ചിത്രമായ ദൃശ്യത്തിന്റെ തുടര്‍ച്ചയായി ഒരുങ്ങിയ ചിത്രമാണ് ദൃശ്യം 2. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ, എസ്തര്, സിദ്ദിഖ്, ആശ ശരത്, സിദ്ദിഖ് എന്നിങ്ങനെ ആദ്യ ഭാഗത്തിലെ താരങ്ങളും പ്രധാന വേഷം ചെയ്തു. രണ്ടാം ഭാഗത്തില്‍ മുരളി ഗോപി , സായികുമാര്‍, ഗണേഷ് കുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക