വായ്നാറ്റം പോലെ തന്നെ സഹിക്കാൻ കഴിയാത്ത ഒന്നാണ് ശരീരദുർഗന്ധം. എത്ര വിലകൂടിയ പെർഫ്യൂം അടിച്ചാലും ചിലപ്പോൾ ശരീര ദുർഗന്ധം വില്ലനാകും. ശരീരത്തിലെ വിയർപ്പ്, ബാക്ടീരിയകളുമായി സമ്പർക്കത്തിൽ വരുമ്പോഴാണ് ശരീര ദുർഗന്ധം ഉണ്ടാകുന്നത്. അമിതവണ്ണം, പ്രമേഹം, ചില പ്രത്യേക ശാരീരിക അവസ്ഥകൾ എന്നിവ ശരീരദുർഗന്ധത്തിന് സാധ്യത കൂടുതലാണ്. ഇത് ഒഴിവാക്കാനായി ആന്റി ബാക്ടീരിയൽ സോപ്പ് ഉപയോഗിച്ച് കുളിക്കുക. കൂടാതെ ഈ പറയുന്നവ ശീലിക്കാം
1. ആന്റി പെർസ്പിരന്റ് സ്പ്രേ – ഇത്തരം സ്പ്രേകൾ വിയർപ്പിനൊപ്പം ചേർന്ന് ഒരു മാസ്ക് പോലെ വിയർപ്പ് ഗ്രന്ഥികളെ മൂടുകയും, വിയർപ്പ് കുറയ്ക്കുകയും ചെയ്യുന്നു.
2. കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ വസ്ത്രം ധരിക്കുക. കമ്പിളി, കോട്ടൺ, സിൽക്ക് മുതലായ തുണികൾ അനുയോജ്യമാണ്.
3. കക്ഷത്തിലുള്ള രോമം ശരീരദുർഗന്ധത്തിന് ഒരു പ്രധാന കാരണമാണ്. ഇവിടം വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
4. കഴുകാതെ ഒരു തവണയിൽ കൂടുതൽ സോക്സ് ധരിക്കുന്നത് ഒഴിവാക്കാം. അതുപോലെ കൃത്യമായ ഇടവേളകളിൽ ഷൂ വൃത്തിയായി കഴുകേണ്ടതും അനിവാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക