സോഷ്യല്‍ മീഡിയയില്‍ സജീവമല്ല, സിനിമകളിലും ഇതുവരെ അഭിനയിച്ചിട്ടില്ല, എന്നാലും ഈ താരപുത്രിക്ക് ആരാധകര്‍ ഏറെയാണ്. പറഞ്ഞ് വരുന്നത് നമ്മുടെ സ്വന്തം മീനാക്ഷിയെക്കുറിച്ചാണ് , സോഷ്യല്‍ മീഡിയയില്‍ തരംഗമായി കൊണ്ടിരിക്കുകയാണ് മീനാക്ഷി.
ഇപ്പോള്‍ മീനാക്ഷി പങ്കുവെച്ച തന്റെ ഡാന്‍സ് വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തനിക്ക് നൃത്തം നന്നായി വഴങ്ങുമെന്ന് താരം നേരത്തെ തന്നെ തെളിയിച്ചാണ്. ഇപ്പോള്‍ പുതിയ വീഡിയോ ഇന്‍സ്റ്റയിലൂടെയാണ് മീനാക്ഷി പങ്ക് വച്ചിരിക്കുന്നത്.
അമ്മയുടെ അതേ കഴിവാണ് നൃത്തത്തില്‍ മീനാക്ഷിക്ക് കിട്ടിയത് എന്നാണ് ആരാധകര്‍ കമന്റുകളിലൂടെ പറയുന്നത്. അമ്മയുടെ കിം കിം നൃത്തം പ്രേരണ നല്കിയതാണോ, എന്ത് മെയ്യ് വഴക്കമാണിതെന്നും ആരാധകര്‍ അഭിപ്രായപെടുന്നുണ്ട്. ഇതിന് താഴെ നടി നമിത പ്രെമോദും കമന്റുമായി എത്തി.
https://youtu.be/8kvNrx_sbHM?t=51
പ്രതികരിക്കാൻ ഇവിടെ എഴുതുക