ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അതിതീവ്രമാകുമെന്ന് മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് അലേർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. അതിതീവ്രമാകുന്ന ന്യൂനമർദ്ദം തിങ്കളാഴ്ചയോടെ ‘യാസ്’ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. 72 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറുന്ന ന്യൂനമർദ്ദം മെയ് 26 ന് വൈകിട്ടോടെ ചുഴലിക്കാറ്റ് ഒഡീഷ, പശ്ചിമ ബംഗാള്‍ തീരം തൊടും.
26 വരെ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ ഇടിയ്ക്കും മഴയ്ക്കും സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാകുന്നതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.
പയ്യന്നൂര്‍ താലൂക്കാശുപത്രിയില്‍ തിങ്കളാഴ്ച മുതല്‍ കൊവിഡ് വാര്‍ഡ് ആരംഭിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക