പതിനഞ്ചാം കേരളം നിയമസഭയിലേക്കുള്ള സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. എൽഡിഎഫിൽ നിന്ന് എം.ബി രാജേഷ് മത്സരിയ്ക്കുമ്പോൾ യുഡിഎഫിൽ നിന്ന് പി.സി വിഷ്ണുനാഥ് മത്സരരംഗത്തുണ്ടാകും. സ്പീക്കർ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ സഭ ഇന്നത്തേക്ക് പിരിയും. ആകെ 140 അംഗങ്ങളുള്ള സഭയിൽ എൽഡിഎഫിന് 99 അംഗങ്ങളും യുഡിഎഫിന് 41 അംഗങ്ങളുമാണുള്ളത്. കഴിഞ്ഞ ദിവസമാണ് 136 എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടന്നത്.
എംഎൽഎമാരുടെ സത്യപ്രതിജ്ഞയോടെ പതിനഞ്ചാം നിയമസഭാ സമ്മേളനത്തിന് തുടക്കം കുറിച്ചിരുന്നു. എന്നാൽ കെ.ബാബു, എം.വിന്‍സന്റ് എന്നിവർക്ക് കോവിഡ് നിരീക്ഷണത്തിലായതിനാൽ സഭയിൽ എത്താൻ സാധിച്ചിരുന്നില്ല. ആരോഗ്യ പ്രശ്നങ്ങളാല്‍ വി. അബ്ദുറഹ്മാനും സത്യപ്രതിജ്ഞയ്ക്ക് എത്താൻ കഴിഞ്ഞില്ല. 28നാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക