തിരുവനന്തപുരം: ആറ്റിങ്ങല്‍ ദേശീയപാതയില്‍ മൂന്നുമുക്കിന് സമീപം ലോറിയിടിച്ച് മറിഞ്ഞ സ്കൂട്ടറിന് തീപിടിച്ചു. ഇന്നലെ വൈകിട്ട് 4.50നായിരുന്നു അപകടം.
നാവായിക്കുളം ഹെല്‍ത്ത് സെന്ററിലെ നഴ്സ് രശ്മി സഞ്ചരിച്ചിരുന്ന സ്കൂട്ടിയാണ് അപകടത്തില്‍പ്പെട്ടത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. പച്ചക്കറി കയറ്റി പോകുകയായിരുന്ന ലോറിയാണ് ഇടിച്ചത്. സ്കൂട്ടിയില്‍ തീ പടര്‍ന്നതോടെ ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു.
സ്കൂട്ടറോടിച്ചിരുന്ന നാവായിക്കുളം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരി മൂന്നുമുക്ക് സ്വദേശി ആർ.എൽ.രശ്മിയെ വലിയകുന്ന് താലൂക്കാശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തിൽ രശ്മി ദൂരേക്ക് തെറിച്ചുവീണു. സ്കൂട്ടറിൽനിന്ന് പെട്രോൾ ഒഴുകിപ്പരക്കുകയും ഉടൻതന്നെ തീപിടിക്കുകയുമായിരുന്നു.
ഫയര്‍ഫോഴ്സെത്തി തീഅണച്ച ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വാഹനം പൂര്‍ണമായും കത്തിനശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക