നേമം മണ്ഡലത്തില്‍ ശിവന്‍കുട്ടിയുടെ വിജയത്തിന് നന്ദി അറിയിച്ചുകൊണ്ട് ബൈജുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
വര്‍ഗീയതയില്ലാത്ത ഒരു ഭരണകൂടത്തിനെ നിക്ഷ്പക്ഷമായി നാടിനെ പുരോഗതിയില്‍ എത്തിക്കാന്‍ കഴിയു എന്ന് അദ്ദേഹം പറഞ്ഞു .
താന്‍ ആഗ്രഹിച്ചതുപോെല ശിവന്‍കുട്ടി വിജയിച്ച് മന്ത്രി ആയെന്നും അദ്ദേഹത്തിനു വേണ്ടി വോട്ട് ചെയ്ത എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും ബൈജു പറഞ്ഞു.
‘ബഹുമാന്യരെ, ഞാന്‍ ആഗ്രഹിച്ചത് പോലെ ശ്രീ. വി. ശിവന്‍കുട്ടി സഖാവ് വിജയിച്ച് മന്ത്രി ആയിരിക്കുകയാണ്. അദ്ദേഹത്തിനെ വിജയിപ്പിക്കാന്‍ വേണ്ടി വോട്ട് ചെയ്ത നേമം മണ്ഡലത്തിലെ എല്ലാ പ്രിയപെട്ട വോട്ടര്‍മാരോടും എന്റെ അഗാധമായ നന്ദിയും സ്നേഹവും ഇതിനാല്‍ രേഖപെടുത്തുന്നു.
വര്‍ഗീയത ഇല്ലാത്ത ഒരു ഭരണകൂടത്തിനു മാത്രമേ നിക്ഷ്പക്ഷമായി നാടിനെ പുരോഗതിയില്‍ എത്തിക്കാന്‍ കഴിയു. വര്‍ഗീയതയില്ലാത്ത കേരളത്തിന് വേണ്ടി നമുക്ക് പരസ്പരം സ്നേഹിച്ചു മുന്നേറാം. ഇനി വരുന്ന തലമുറകള്‍ക് നമ്മള് ഓരോരുത്തരും വഴികാട്ടികളാകണം. എന്ന് നിങ്ങളുടെ സ്വന്തം നടന് ബൈജു സന്തോഷ്.’
പ്രതികരിക്കാൻ ഇവിടെ എഴുതുക