ദിവസവും മുടി കഴുകി കുളിക്കുന്നത് നമ്മുടെ സംസ്കാരത്തിന്റെ ഒരു അടയാളമായാണ് കാണുന്നത്. എന്നാൽ തല നനച്ച് ദിവസവും കുളിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ഹെയർസ്റ്റൈലിസ്റ്റുകൾ പറയുന്നത്. ഷാംപൂവിന്റെ തുടർച്ചയായുള്ള ഉപയോഗം തലമുടിയുടെ ആരോഗ്യത്തെ ബാധിക്കുകയും മുടിയിലെ എണ്ണമയം തീർത്തും ഇല്ലാതാക്കുകയും ചെയ്യുന്നു. മുടി കഴുകുന്നതിന്റെ ഇടവേളകൾ കൂടുന്തോറും ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതും കുറയും. മുടി കഴുകുമ്പോൾ ശിരോചർമത്തിലെ പൊടിയുൾപ്പടെ നന്നായി കഴുകിക്കളഞ്ഞതിനു ശേഷം മാത്രം മുടിക്കായുള്ള ഉൽപന്നങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. അതുപോലെ മുടിയുടെ സംരക്ഷണത്തിന് ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക.
1. കൃത്യമായ ഇടവേളകളിൽ മുടിയുടെ അറ്റം മുറിക്കുക. മുടിക്കും മുഖത്തിനും ഇണങ്ങുന്ന വിധത്തിലുള്ള ഹെയർകട്ട് ചെയ്യണം.
2. മുടിയുടെ സ്വഭാവം തിരിച്ചറിഞ്ഞ് അതിനു ചേരുന്ന ഉൽപന്നങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം
3. ദിവസവും മുടി കെട്ടിവെച്ചാൽ പൊട്ടിപ്പോകാൻ സാധ്യതയുണ്ട്.
4. ഉറങ്ങുമ്പോൾ മൃദുവായ തലയിണയുറകൾ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക