പാര്‍ലമെന്റ് പിരിച്ചു വിട്ടതിനു പിന്നലെ നേപ്പാളില്‍ പൗരത്വ നിയമ ഭേദഗതി നടപ്പാക്കുവാൻ തീരുമാനം. ഇത് സംബന്ധിച്ച് ഓർഡിനൻസ് പുറപ്പെടുവിച്ചു. പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരിയാണ് ഓർഡിനൻസ് പുറപ്പെടുവിച്ചത്. ഭരണഘടന ഭേദഗതി 114(1) അനുസരിച്ചാണ് നേപ്പാളില്‍ പൗരത്വ നിയമ ഭേദഗതി നടപ്പാക്കിയത്. പ്രാരംഭ നടപടിയെന്നോണം നേപ്പാളില്‍ ജനിച്ച എല്ലാ പൗരന്മാര്ക്കും പൗരത്വ രേഖ നല്കുന്ന നടപടി പൂര്‍ത്തീകരിക്കും.
വാക്സിൻ സ്റ്റോക്ക് തീർന്നു, ഇനി കേന്ദ്രം ആഗോള ടെണ്ടര്‍ വിളിക്കണമെന്ന് മുഖ്യമന്ത്രി
പാര്‍ലമെന്റ് പിരിച്ചുവിട്ട നടപടിക്ക് പിന്നാലെയാണ് പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച് ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. പിതാവ് നേപ്പാള്‍ സ്വദേശി അല്ലെങ്കിലും നേപ്പാള്‍ സ്വദേശിനികളായ അമ്മമാര്‍ക്ക് ജനിച്ചകുട്ടികള്‍ക്കും പൗരത്വത്തിന് അവകാശമുണ്ടെന്നും ഭരണഘടന ഭേദഗതിയില്‍ വ്യവസ്ഥചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക