കൊവിഡ് വ്യാപനത്തില്‍ മുന്‍നിര പോരാളികള്‍ക്കൊപ്പം രാജ്യത്തെ എല്ലായിടത്തും സഹായമെത്തിക്കുന്ന താരമാണ് സോനു സൂദ്. കഴിഞ്ഞ ദിവസം ആന്ധ്രാ പ്രദേശിലെ നെല്ലൂരും, കുര്‍നൂലിലും ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്ന വിവരം സോനു അറിയിച്ചിരുന്നു.
ജൂണ്‍ മാസത്തോടെ പ്ലാന്റുകള്‍ രണ്ട് ആശുപത്രികളിലായി സ്ഥാപിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.
ഇതിന് പിന്നാലെ നന്ദി സൂചകമായി നെല്ലൂരിലെയും, കുര്‍നൂലിലെയും ജനങ്ങള്‍ സോനുവിന്റെ പോസ്റ്ററില്‍ പാല് അഭിഷേകം നടത്തുകയുണ്ടായി. ഇതിന് മുമ്പും ആന്ധ്ര പ്രദേശിലെ ജനങ്ങള്‍ അദ്ദേഹത്തിന് വേണ്ടി പാല് അഭിഷേകം നടത്തിയിട്ടുണ്ട്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണം അറിയിച്ചിരിക്കുകയാണ് താരം.
പാല് അഭിഷേകം ചെയ്യാതെ ആവശ്യക്കാര്‍ക്ക് എത്തിച്ച് കൊടുക്കാനാണ് സോനു തന്റെ ആരാധകരോട് അഭ്യര്‍ത്ഥിച്ചത്. അവര്‍ തരുന്ന സ്നേഹത്തിന് നന്ദിയുണ്ട്.
എന്നാല്‍ ഇത്തരത്തില്‍ പാല് ഉപയോഗമില്ലാതെ ആക്കരുതെന്നാണ് സോനു ആരാധകരോട് പറയുന്നത്. നെല്ലൂര്‍, കൂര്‍നൂല്‍ നിവാസികള്‍ നടത്തിയ പാല് അഭിഷേകങ്ങളുടെ വീഡിയോ പങ്കുവെച്ച് കൊണ്ടായിരുന്നു സോനുവിന്റെ പ്രതികരണം.
Humbled ❣️
Request everyone to save milk for someone needy.🙏 https://t.co/aTGTfdD4lp— sonu sood (@SonuSood) May 24, 2021
സോനൂ സൂദ് രാജ്യത്ത് സ്ഥാപിക്കാനൊരുങ്ങുന്ന ഓക്സിജന്‍ പ്ലാന്റുകളില്‍ ആദ്യത്തേതാണ് ആന്ധ്രയിലേത്. ഇതിന് ശേഷം മറ്റ് സംസ്ഥാനങ്ങളിലും പ്ലാന്റുകള്‍ സ്ഥാപിക്കുന്നതായിരിക്കും.
രാജ്യത്തെ പ്രധാന നഗരങ്ങള്‍ക്ക് പുറമെ ഗ്രാമങ്ങളെ കൂടി സംരക്ഷിക്കേണ്ട സമയമാണിതെന്നും സോനൂ സൂദ് വ്യക്തമാക്കിയിരുന്നു.
അടുത്തിടെ സോനു സൂദിന്റെ ടീം ബാംഗ്ലൂര്‍ ആശുപത്രിയില്‍ ഓക്സിജന്‍ എത്തിച്ച് 22 പേരുടെ ജീവന് രക്ഷിച്ചിരുന്നു. കര്‍ണ്ണാടകയിലെ സോനു സൂദ് ഫൗണ്ടേഷനെ എആര്‍എകെ ആശുപത്രി ഓക്സിജന്‍ സിലിന്‍ഡറുകള്‍ അത്യാവശ്യമായി വേണമെന്ന് അറിയിക്കുകയായിരുന്നു. പെട്ടന്ന് തന്നെ അവര്‍ 16 ഓക്സിജന്‍ സിലിന്‍ഡറുകള്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
സമൂഹമാധ്യമത്തിന്റെ സഹായത്തോടെ ഓക്സിജന്‍ സിലിന്‍ഡര്‍, ആശുപത്രി കിടക്ക എന്നിവ ആവശ്യമുള്ളവരെ സോനു സൂദ് ദിനരാത്രം സഹായിച്ച് കൊണ്ടിരിക്കുകയാണ്.
അതിന് പുറമെ ഇന്ത്യയിലെ ഓക്സിജന്‍ ക്ഷാമം കാരണം വിദേശ രാജ്യങ്ങളില്‍ നിന്നും ഓക്സിജന്‍ പ്ലാന്റുകളും സോനൂ സൂദ് ഇന്ത്യയില്‍ എത്തിച്ചു. സമയമാണ് നിലവില്‍ നമ്മള് നേരിടുന്ന വലിയ വെല്ലുവിളി.
എല്ലാം സമയത്ത് തന്നെ എത്താന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ഇനി ഒരു ജീവന് പോലും നഷ്ടപ്പെടരുതെന്നും സോനൂ സൂദ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക