തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ്, രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ചു. മേയ് 28ന് സഭയിലെത്തി നയപ്രഖ്യാപന പ്രസംഗം നടത്തണമെന്ന് സ്പീക്കര്‍ ഔപചാരികമായി ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു.
പുതുതായി ചുമതലയേറ്റ സ്പീക്കര്‍ എം.ബി രാജേഷിനെ ഗവര്‍ണ്ണര്‍ അനുമോദിച്ചു. അതിനിടെ സഭയില്‍ ഗവര്‍ണര്‍ അവതരിപ്പിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്കി. വെളളിയാഴ്ചയാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം.
സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ക്യാബിനറ്റ് യോഗം വിലയിരുത്തിയെങ്കിലും ലോക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച തീരുമാനങ്ങളൊന്നും എടുത്തില്ല.കൊവിഡ് ചുമതലകളുടെ ഏകീകരണത്തിന് മന്ത്രിമാരില്ലാത്ത വയനാട്, കാസര്‍കോട് ജില്ലകളിലേക്ക് മന്ത്രിമാരെ ചുമതലയേല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക