ടോം ക്രൂസ് ചിത്രമായ മിഷന് ഇംപോസിബിളിന്റെ ഏഴാം ഭാഗത്തില്‍ ആരാധകരുടെ ഇഷ്ട നായകൻ പ്രഭാസ് എത്തുമെന്ന വാർത്തകൾ തള്ളി ചിത്രത്തിന്റെ സംവിധയകൻ. ചിത്രത്തിൽ പ്രഭാസ് ഉണ്ടെന്ന തരത്തിൽ വാർത്തകൾ വലിയ തോതിൽ വ്യാപിച്ചിരുന്നു. പ്രഭാസ് ഉണ്ടെന്ന് വാർത്തകൾ വന്നതോടെ ചിത്രത്തിനും താരത്തിനും ആശംസകൾ നേർന്നുകൊണ്ട് നിരവധിപേരാണ് ട്വീറ്റുകളും ഹാഷ്ടാഗുകളുമായി എത്തിയത്. ഇതിടെയാണ് ചിത്രത്തിന്റെ സംവിധായകൻ ക്രിസ്റ്റഫര്‍ മക്വറി തന്നെ രംഗത്ത് വന്നത്.
വെള്ളത്തിനടിയിലെ ഫോട്ടോഷൂട്ടുമായി അനു സിത്താര
ചിത്രത്തിൽ പ്രഭാസ് എത്തുന്നുവെന്ന വാർത്തകൾ തെറ്റാണെന്ന് ക്രിസ്റ്റഫര്‍ മക്വറി വ്യക്തമാക്കി. ചിത്രത്തില്‍ ഒരു കഥാപാത്രമായി പ്രഭാസും എത്തുന്നുണ്ടെന്ന് സംവിധായകന് ഒരു അഭിമുഖത്തില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആരാധകര്‍ ട്വിറ്ററിലൂടെ സംവിധായകനോട് തന്നെ കാര്യം തിരക്കിയപ്പോഴാണ് സത്യം വെളിപ്പെട്ടത്. ‘അദ്ദേഹം കഴിവുള്ളയാളായിരിക്കും, എന്നാല്‍ ഞങ്ങള്‍ ഇതുവരെയും പരിചയപ്പെട്ടിട്ടില്ല’ എന്നായിരുന്നു സംവിധായകൻ നൽകിയ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക