ആന്ധ്രാപ്രദേശ്: മോട്ടോര്‍ സൈക്കിള്‍ അഗ്നിക്കിരയാക്കിയ സംഭവത്തില്‍ പൊലീസ് പ്രതിയാക്കുമെന്ന് ഭയന്ന് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയില്‍ ഉത്തല ശിവ എന്ന യുവാവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശിവയെ പിന്നീട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മോട്ടോര്‍ സൈക്കിള്‍ അഗ്നിക്കിരയാക്കിയ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് കൃഷ്ണ മൈലവരാം സബ് ഇന്‍സ്പെക്ടര്‍ രാംബാബു തന്നെ ഭീഷണിപ്പെടുത്തിയെന്നും ശിവ ആരോപിച്ചു. പൊലീസ് തന്നെ മര്‍ദിച്ചു. അപമാനം സഹിക്കാന്‍ കഴിയാതെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
അമ്മ എനിക്കുവേണ്ടി സ്റ്റേഷനില്‍ വന്നു, പക്ഷേ പൊലീസ് ശകാരിക്കുകയും അവരെ തിരിച്ചയക്കുകയും ചെയ്തു. ഇതിനിടെ, പൊലീസ് വെളളക്കടലാസില്‍ ഒപ്പുവെപ്പിച്ചതായും ഉത്തല ശിവ പറയുന്നു. ഈ പ്രയാസത്തിലാണ് എലി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അതേസമയം മോട്ടോര്‍ സൈക്കിള്‍ ഉടമ ഇദ്ധേഹത്തിനെതിരെയാണ് പരാതി നല്‍കിയയെന്നും സബ് ഇന്‍സെപ്കടര്‍ രാംബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക