മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നടക്കുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം മുല്ലപ്പള്ളിയുടെ തലയില്‍ മാത്രമായി കെട്ടിവെക്കേണ്ട കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.
മുല്ലപ്പള്ളി രാമചന്ദ്രന് കെ.പി.സി.സി അധ്യക്ഷ സ്ഥാനം രാജിവെക്കുന്നതിന് സന്നദ്ധത അറിയിച്ചതായി ഹൈക്കമാന്റിനെ അറിയിച്ചതിന് പിന്നാലെയാണ് പിന്തുണയുമായി ചെന്നിത്തല രംഗത്തെത്തിയത്.
‘ഈ പരാജയത്തിന് ഉത്തരവാദിത്തം മുല്ലപ്പള്ളിക്ക് മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഈ തോല്‍വിയുടെ ഉത്തരവാദിത്വം മുല്ലപ്പള്ളിയെക്കാള്‍ കൂടുതല്‍ തനിക്കും ഉമ്മന്‍ചാണ്ടിക്കും മറ്റുനേതാക്കള്‍ക്കും ഉണ്ടെന്ന് വിശ്വസിക്കുന്നു,’ എന്നാണ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചത്.
മുല്ലപ്പള്ളി രാമചന്ദ്രന് തെറ്റിദ്ധരിക്കപ്പെട്ട നേതാവാണെന്നും തന്നോടോ ഉമ്മന്‍ചാണ്ടിയോടോ മറ്റു പ്രധാന നേതാക്കളോടോ ചര്‍ച്ച ചെയ്യാതെ അദ്ദേഹം ഒരു കാര്യവും കൈകൊണ്ടിട്ടില്ലെന്നും ചെന്നിത്തല പറയുന്നു.
സോഷ്യല്‍ മീഡിയ വഴി ആരെയും ആക്ഷേപിക്കാന്‍ സാഹചര്യമുള്ളതിനാല്‍ മുല്ലപ്പള്ളിയുടെ നല്ലവശം ആരും ശ്രദ്ധിച്ചില്ല. വളരെ ശ്രമകരമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക