തിരുവനന്തപരും: കണ്ണട ഷോപ്പുകള്‍, നേത്ര പരിശോധകര്, ശ്രവണ സഹായി ഉപകരണങ്ങള്‍ വില്‍ക്കുന്നവ, കൃത്രിമ അവയവങ്ങള്‍ വില്‍ക്കുകയും നന്നാക്കുകയും ചെയ്യുന്നവ, ഗ്യാസ് അടുപ്പുകള്‍ നന്നാക്കുന്നവ, മൊബൈല്‍ -കമ്ബ്യൂട്ടര്‍ എന്നിവ നന്നാക്കുന്നവ എന്നീ സ്ഥാപനങ്ങള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം തുറക്കാന്‍ അനുമതി നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബ്ലാക്ക് ഫംഗസ് രോഗം സംബന്ധിച്ച് വലിയ ആശങ്കകള്‍ ഉയരുന്നുണ്ട്. ഇത് പരിഹരിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തും. നിലവില്‍ സംസ്ഥാനത്ത് രോഗം വന്നവര്‍ 52 പേരാണ്. പക്ഷെ, ജനങ്ങളെ ആശങ്കപ്പെടുത്തുന്ന പ്രചാരണങ്ങളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക