തന്റെ ഫെയ്സ്ബുക്ക് പേജ് കാണാനില്ലെന്ന പരാതിയുമായി നടൻ സന്തോഷ് കീഴാറ്റൂർ. താൻ ഒരു രാജ്യദ്രോഹക്കുറ്റവും ചെയ്തിട്ടില്ലെന്നും പേജ് തിരിച്ചെടുക്കാൻ എന്തെങ്കിലും വഴിയുണ്ടോയെന്നും ചോദിക്കുകയാണ് സന്തോഷ് .
എന്തിനാണ് ഫേസ്ബുക്ക് പേജ് പൂട്ടിച്ചതെന്ന് മനസിലാകുന്നില്ലെന്നും താരം കുറിച്ചു.
‘എന്റെ ഫേസ്ബുക്ക് പേജ് കാണാനില്ല. (കുറെ ദിവസങ്ങളായി ). ഒരു രാജ്യദ്രോഹ കുറ്റവും ഞാൻ ചെയ്തിട്ടില്ല. എന്നിട്ടും എന്തിനാണ് എന്റെ പേജ് ഫേസ്ബുക്ക് പൂട്ടിച്ചത് എന്ന് മനസ്സിലാവുന്നില്ല. എന്റെ പേജ് തിരിച്ച് കിട്ടുവാൻ എന്തെങ്കിലും വഴിയുണ്ടോ? #അറിയുന്നവർ പറഞ്ഞ്തരിക.
കുറെ പേർ വിളിച്ച് അവരുടെ കലാസൃഷ്ടികൾ മറ്റ് പൊതു സന്ദേശങ്ങൾ പേജിലൂടെ പ്രകാശനം ചെയ്യാൻ പറയുന്നുണ്ട്.’- സന്തോഷ് കീഴാറ്റൂർ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക